Thursday, August 29, 2013

ഗവ:വിജ്ഞാനോദയം ജൂനിയര്‍ ബേസിക് സ്കൂള്‍ .ഉദയംപേരൂര്‍ (വലിയകുളം )

ഗവ:വിജ്ഞാനോദയം ജൂനിയര്‍ ബേസിക് സ്കൂള്‍             
              ഉദയംപേരൂര്‍  (വലിയകുളം )     

                              ത്രിപ്പൂണിത്തുറ -വൈക്കം റോഡില്‍ വലിയകുളം ബസ്സ്സ്റ്റോപ്പിന്‍റെ പടിഞ്ഞാറു വശത്ത്  വലിയകുളതോട്  ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വളരെ പഴക്കം ചെന്ന ഒരു വിദ്യാലയം ആണ്  ഗവ:വിജ്ഞാനോദയം ജൂനിയര്‍ ബേസിക് സ്കൂള്‍  എന്ന് ഇന്ന് അറിയപ്പെടുന്നതും പഴയകാലത്ത്  വിദ്യാഭിവര്‍ദ്ധിനിവര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ഈ വിദ്യാലയം . ആദ്യകാലത്ത്  വളരെ പ്രധാനപ്പെട്ട ഒരു സ്കൂളുകളില്‍ ഒന്നായിരുന്നു  ഈ വിദ്യാലയം .ആദ്യകാലത്ത് ഇതു കുടിപള്ളിക്കൂടം ആയിരുന്നു .1907 ല്‍ ഈ വിദ്യാലയം സ്ഥാപിച്ചതായിട്ടാണ്  വളരെ പഴയ രേഖകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത് .കൂടാതെ അന്ന് ഇതു 5 മുതല്‍7 വരെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ആ രേഖകളില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞു  അന്ന് കുട്ടികളുടെ എണ്ണത്തിലുണ്ടായവര്‍ധനവ്‌ മൂലം സ്കൂള്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് .ഇപ്പോഴത്തെ വിദ്യാലയങ്ങളായ ഗവ :ജെ.ബി.എസ്  ഉദയംപേരൂര്‍ (ഉദയംപേരൂര്‍ പി .പി  സ്കൂള്‍ ) ഗവ:ജെ.ബി.എസ് കണ്ടനാട് .കണ്ടനാട്  സെന്റ്.മേരീസ്‌  പി .പി  സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ 4 വരെ പഠിച്ചിട്ടാണ്   അഞ്ചാം ക്ലാസില്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നതായി രേഖകളില്‍ കാണുന്നു .1948 ല്‍ ഈ വിദ്യാലയം ഗവണ്മെന്റ്ല്‍ സറണ്ടര്‍  ചെയ്തതായി കാണുന്നു .പിന്നീട് ഈ വിദ്യാലയം  ഒന്ന് മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമായി മാറി .ഇപ്പോള്‍ ഇതു ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ ആയി മാറിയിരിക്കുന്നു.ഇപ്പോള്‍ ഈ സ്കൂളില്‍ പ്രധാനഅധ്യാപികയായി സേവനം ചെയ്യുന്നത് വത്സ m.c   ആണ്  . കൂടാതെ നാല് അധ്യാപികമാരും ഇവിടെ സേവനം ചെയ്യുന്നു . ഈ വിദ്യാലയത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചത്  അവിടുത്തെ പ്രധാനഅധ്യാപികയായ വത്സടീച്ചറില്‍ നിന്നാണ് ....
                                                                  തയ്യാറാക്കിയത് 
                                                                   ജോമോന്‍ ജോസഫ്‌ 

No comments: