Share
ഏകാദശി പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രം
ഉദയംപേരൂര്‍
നൂറ്റാണ്ടുകള്‍ക്കു മുന്പ് തന്നെ ഒരു മഹാക്ഷേത്രമെന്ന നിലയില്‍ ആദരിക്കപ്പെട്ടിരുന്നതും വളരെയധികം ഐതിഹ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കാലത്തിന്റെ പ്രയാണത്തില്പെട്ടു വിസ്മരിക്കപെട്ടുകൊണ്ടിരിക്കുന്ന ഒരു ക്ഷേത്രമാണ് ”ഏകാദശി പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രം” കേരളത്തില്‍ പരശുരാമന്‍ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന പതിനൊന്നാമത്തെ ശിവക്ഷേത്രമാണ് ഈ ക്ഷേത്രം. പരശുരാമന്‍ കേരളത്തില്‍ 108 ശിവക്ഷേത്രങ്ങള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത് .ഇത്രയും വലിയൊരു മഹാക്ഷേത്രത്തിന്റെ പ്രൌഡിയും,അതിന്റെ പൂര്‍ണ്ണമായ ചൈതന്യവും വീണ്ടെടുക്കേണ്ടതുമായ ഉത്തരവാദിത്വം നമുക്കുണ്ട് .ആയിരത്തിലേറെ വര്‍ഷങ്ങളുടെ ചരിത്രങ്ങളെ മറന്നാല്‍ പൂര്‍വ്വികാരോ കാലമോ തന്നെ നമുക്ക് മാപ്പ് തരികയില്ല.
എറണാകുളം ജില്ലയില്‍പ്പെട്ട
ഉദയംപെരൂരില്‍ തൃപ്പൂണിത്തുറ വൈക്കം റോഡില്‍ പുതിയകാവ് ഭഗവതിക്ഷേത്രത്തിനും
ഉദയംപേരൂര്‍ സുനഹദോസ് പള്ളിക്കും നടുവില്‍ ആയി തൃപ്പൂണിത്തുറയിലേക്ക് പോകുന്ന
റോഡിന്റെ പടിഞ്ഞാറുവശത്തായി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .
ഐതിഹ്യം
അരക്കില്ലതില്‍പ്പെട്ടു
ദഹിക്കാതെ പാണ്ഡവര്‍ രക്ഷപ്രാപിച്ച് ഏകച്ചക്രഗ്രാമത്തില്‍ എത്തി .അവിടെവച്ച്
ഭീമസേനന്‍ ഗ്രാമവാസികളെ സദാ ഉപദ്രവിച്ചിരുന്ന ബകനെ വധിക്കുകയും ചെയ്തു എന്നാണല്ലോ
മഹാഭാരത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് .ഇന്നത്തെ ഉദയംപേരൂര്‍ ആണ് ഇവിടെ
പ്രതിപാദിച്ചിട്ടുള്ള ഏകച്ചക്രഗ്രാമം ”ക്ഷേത്രമുഖൈക
ചക്രഗ്രാമേസ്മിന്‍” എന്ന് ഇതിനു പ്രമാണമുണ്ട്. പാണ്ഡവവന്മാര്‍ വന്നുതാമസിച്ച
കാലത്ത് അനവധി ബ്രാമണാലയങ്ങള്‍ ഉദയംപെരൂരില്‍ ഉണ്ടായിരുന്നു .അവരുടെയെല്ലാം
ആരാധനാമൂര്‍ത്തിയായിരുന്നത് ഏകാദശി പെരുംതൃക്കോവിലപ്പന്‍ ആയിരുന്നു.ഉദയനന്‍ എന്ന ഉഗ്രപ്രതാപിയായ രാജാവിന്‍റെ
ഭരണം മൂലം ഈ ദേശം ഏകച്ചക്ര ഉദയംപേരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.മഹാഭാരത
യുദ്ധകാലത്ത് പാണ്ഡവരും കൗരവരും ഈ രാജാവിന്‍റെ സഹായം അഭ്യര്‍തഥിക്കുകയും അദ്ധേഹം ഇരുകൂട്ടര്‍ക്കും
കുരുക്ഷേത്രഭൂമിയില്‍ ഭോജനദാനകൃത്യം നിര്‍വഹിക്കുകയാണത്രേ ഉണ്ടായത് .ഉടയനമാഹാരാജാവ്
ഈ ക്ഷേത്രത്തിനായി പൂന്തോട്ടം നിര്‍മ്മിക്കുകയും ഇന്നു അത് പൂത്തോട്ട എന്ന പേരില്‍
അറിയപ്പെടുകയും ചെയ്യുന്നു
തങ്ങള്‍ക്കു യുദ്ധകാലം
മുഴുവനും അന്നദാനം ചെയ്ത ഉദയനനെ മറക്കുവാന്‍ ധര്മ്മപുത്രര്‍ക്ക് സാധിച്ചില്ല
.ഉദയംപെരൂരില്‍ ചെന്ന് അദ്ദേഹത്തെ കാണണം എന്നാശിച്ചിരിക്കുമ്പോള്‍ ആണ്
ശ്രീകൃഷ്ണന്റെ ഉപദേശാനുസരണം അശ്വമേധയാഗം നടത്തുവാന്‍ ധര്മ്മപുത്രര്‍ തീരുമാനിച്ചത്.യാഗത്തിനായി
അലംകൃതമായ കുതിരയെ യഥാവിധി രക്ഷാജനങ്ങളോടെ സ്വതന്ത്രസഞ്ചാരത്തിനായി വിട്ടയച്ചു . ദേശങ്ങള്‍ സഞ്ചരിച്ച കുതിര കേരളദേശതുവന്നെങ്കിലും
ഇവിടെ മറ്റാരും അതിനെ പിടിച്ചുകെട്ടുവാന്‍ ധൈര്യപ്പെട്ടില്ല .എന്നാല്‍ ഭീമാര്‍ജുനാദികളുടെ
ബലം അറിഞ്ഞിട്ടും ഉദയനന്‍ അതിനെ കെട്ടിയിട്ടു.വിവരം അറിഞ്ഞു ക്രൂധനായി ചെന്ന
ഭീമനോട് അര്‍ജുനനെ അയച്ചാല്‍ കുതിരയെ വിടാം ഇന്നു പറയുകയും ചെയ്തു .ഉപകാരസ്മരണയാല്‍
ഭീമന്‍ അര്‍ജുനനെ അയക്കുകയും ഉദയനന്‍ സന്തുഷ്ടനായി കൃഷ്ണനെ നേരില്‍ കാണുവാനും
സംഭാഷണത്തിനു അവസരം ഒരുക്കിതരണം ഇന്നു അഭ്യര്‍ത്ഥിച്ചു കുതിരയെ വിട്ടുകൊടുത്തു..അശ്വമേധം
കഴിഞ്ഞു താമസിയാതെ അര്‍ജുനന്‍ കൃഷ്ണനുമോത്ത് ഉദയംപെരൂരില്‍ എത്തുകയും ചെയ്തു
.കൃഷ്ണനെ കണ്ടപ്പോള്‍ ഉദയനന്റെ സംതൃപ്തി
വളരെ വലുതായിരുന്നു .പിന്നീട് കുറച്ചുകാലം ഇവിടെ അര്‍ജുനനും ,ശ്രീകൃഷ്ണനും ഇവിടെ
തങ്ങിയിരുന്നത്രെ. ഈ സമയത്താണ് രാജാവിന്‍റെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്‍ പെരുംതൃക്കോവില്‍
ക്ഷേത്രസന്നിധിയില്‍ വച്ച് വിശ്വരൂപം കാണിക്കുകയുണ്ടായത്.ഈ ഓര്‍മ്മയെ
നിലനിര്തുന്നതാണത്രെ ശങ്കരനാരായണവിളക്ക്.
ശ്രീകൃഷ്ണന്‍
ഇവിടെയുള്ള കാലത്താണ് മൃതാനായ പുത്രനയും എടുത്തു ഒരു സാധു ബ്രാഹ്മണന്‍ അദ്ദേഹതിന്റെ മുന്പില്‍ ചെന്ന്
തന്റെ ഒന്പത് പുത്രന്മാര്‍ മരിച്ച സങ്കടം പറഞ്ഞത് .ഇതിനു കൃഷ്ണന്‍ ഒരു സമാധാനവും
പറയായ്‌കയാല്‍ അര്‍ജുനന്‍ ഇനി ഞാന്‍ അങ്ങേക്ക് ഉണ്ടാകുന്ന പുത്രനെ രക്ഷിക്കും അല്ലങ്കില്‍
അഗ്നിപ്രവേശം ചെയ്യും എന്നു ശപഥം ചെയ്തു .അടുത്തതവണ ബ്രാഹ്മണപത്നി മൃതശരിരമാണ് പ്രസവിച്ചത് .ഉടന്‍
അഗ്നിപ്രവെഷത്തിനു ഒരുങ്ങിയിയ അര്‍ജുനനെയും ബ്രാഹ്മണനേയും കൂട്ടി കൃഷ്ണന്‍ വൈകുണ്ടത്തില്‍
കൊണ്ടുപോയി ലക്ഷ്മി ,നാരായണ സമക്ഷത്തു നിന്നും പത്തു ഉണ്ണികളെയും മടക്കികൊടുത്തു .
അന്ന് കൃഷ്നാര്‍ജുനന്മാര്‍ പ്രതിഷ്ട ചെയ്താനത്രെ പൂര്‍ണ്ണത്രേശീയ ക്ഷേത്രം
.പിന്നീട് ശങ്കരനാരായണവിളക്ക് 28 ദിവസം നീണ്ടുനില്‍ക്കുന്ന പെരുംതൃക്കോവില്‍ ഉത്സവതിന്റെ
ആറാട്ടുനാളായ ധനുവിലേ തിരുവാതിരനാളില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെക്ക് മാറ്റി
ഇന്നും അപ്രകാരം തുടര്‍ന്നുപോകുന്നു.അതുപോലെ ചോറ്റാനിക്കര,തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ
ക്ഷേത്രം എന്നിവ വന്നപ്പോള്‍ ഊരാന്മ്മക്കാരായിരുന്ന കുറെ നമ്പൂതിരി ഇല്ലങ്ങള്‍ ആ
വഴിക്കുപോയി .ശേഷിച്ചവയില്‍ മിക്കവയും വില്ല്വ്മംഗലം സ്വാമിയുടെ ശാപത്താലും
മുടിഞ്ഞു ഇന്നീ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ ആണ്
ക്ഷേത്രത്തിന്റെ ഐതിഹ്യത്താലും മഹേശ്വര ചൈതന്യതാലും ഈ ക്ഷേത്രം ഏത്രത്തോളം
പ്രസിദ്ധമായിരുന്നു എന്നത് പൂര്‍ണ്ണമായും ഇതില്‍ എഴുതാന്‍ സാധിചിട്ടില്ല .ഈ
വിവരങ്ങള്‍ എഴുതുവാനായി എനിക്ക് ഇതിന്റെ ഐതിഹ്യപരമായ
കാര്യങ്ങള്‍ പറഞ്ഞുതന്നത് മാന്നുവള്ളില്‍ ഇല്ലത്തെ നന്ദകുമാര്‍ ആണ്
തയ്യാറാക്കിയത്
ജോമോന്‍ ജോസഫ്
1 comment:
nalla story...
Post a Comment