Monday, March 4, 2013

പുല്ലുകാട്ട്കാവ്‌ ശ്രീനരസിംഹസ്വാമിക്ഷേത്രം

പുല്ലുകാട്ട്കാവ്‌  ശ്രീനരസിംഹസ്വാമിക്ഷേത്രം

ചരിത്രം  
  

              വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്നത്തെ ഉദയംപേരൂര്‍ ദേശത്തിന്റെ ഏകദേശം മധ്യഭാഗത്തായി അതായത് പഴയ തിരുവിതാംകൂര്‍ ,കൊച്ചി രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ഉദയംപെരൂരില്‍ വളരെ പ്രൌഢിയോടും പ്രതാപതോടും കഴിഞ്ഞിരുന്ന ചേലക്കല്‍ മനക്കലെ ഒരംഗത്തിനു വളരെക്കാലം സന്താനം ഇല്ലാതിരുന്നതിനു ഉണ്ണികൃഷ്ണനെ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി സന്താനയോഗം ഉണ്ടാകുകയും ആയതിന്റെ പ്രീതിക്കായി ഉണ്ണിക്കണ്ണനെ പ്രതിഷ്ടിച്ച് സമര്‍പ്പിക്കാനായി നിര്‍മ്മിച്ച ക്ഷേത്രമാണ് ഇന്നത്തെ പുല്ലുകാട്ട്കാവ്‌ ക്ഷെത്രതിന്റെ ശ്രീകോവില്‍.എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും ക്ഷേത്രം പണി പൂര്‍ത്തീകരിക്കാനോ ഉണ്ണിക്കണ്ണനെ പ്രതിഷ്ടിക്കാനോ കഴിഞ്ഞില്ല.വര്‍ഷങ്ങളോളം പ്രതിഷ്ടാകര്‍മ്മം നടക്കാതെ കിടന്ന ക്ഷേത്രത്തില്‍ പിന്നീട് മനയിലെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ശ്രീ നരസിംഹസ്വാമിയുടെ വിഗ്രഹം പ്രതിഷ്ടിക്കുകയുണ്ടായി.ഈ വിഗ്രഹം ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ആക്രമണങ്ങളില്‍ നശിക്കാതെ നിലവറയില്‍ സൂക്ഷിച്ചിരുന്നതാണ് ഇന്നത്തെ ഈ ക്ഷേത്രത്തിനു ഏകദേശം 100 വര്‍ഷത്തോളം പഴക്കം ഉണ്ടന്നും ഈ വിഗ്രഹത്തിനു 700 വര്‍ഷത്തെ പഴക്കമുണ്ടന്നും ഇവിടുത്തെ പഴമക്കാരും മറ്റും പറയുന്നു .പ്രതിഷ്ടാകര്‍മ്മം കഴിഞ്ഞു വളരെ വര്‍ഷങ്ങളോളം നിത്യദാനചടങ്ങുകള്‍ നടന്നുവെങ്കിലും കുറെ വര്‍ഷങ്ങള്‍ക്കുശേഷം ക്ഷേത്രം കാടുകയറി ജീര്‍ണ്ണഅവസ്ഥയില്‍ കഴിഞ്ഞു .ഈ അവസരത്തിലും സമീപവാസികളായ ഭക്തര്‍ വിശേഷിച്ച് അയ്യപ്പമന്ദിരങ്ങളിലുള്ള കുടുംബാംഗങ്ങള്‍ നിത്യവും വിളക്ക് തെളിയിക്കുമായിരുന്നു.അമ്പലത്തിന്‍റെ ജീര്‍ണ്ണഅവസ്ഥ മാറുന്നതിനായി ഭക്തജനങ്ങള്‍ ഒത്തുചേരുകയും ചിലപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും ഒന്നും വിജയം കണ്ടില്ല .എന്നാല്‍ ഒരു നിയോഗം പോലെ സമീപവാസികളായ നാനാജാതിമതസ്ഥരായ ഒരുകൂട്ടം സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായി ല്‍ പുല്ലുകാട്ട്കാവ്‌ ക്ഷേത്രസമിതി നിലവില്‍ വന്നു ഒരുകാലത്ത്‌ കാര്യമായ ഒരു ശ്രെദ്ധയും ഇല്ലാതിരുന്ന ക്ഷേത്രത്തെ ഒരു മഹാക്ഷേത്രസങ്കല്‍പ്പതിലെക്ക് ഉയിര്താന്‍ സഹായിച്ചത് ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ ആണ് അങ്ങനെ പുല്ലുകാട്ട് വെളി പുല്ലുകാട്ട്കാവ്‌ ആയി മാറി .

                                                                                                                   ജോമോന്‍ ജോസഫ്‌ 

No comments: