Monday, March 4, 2013

സൈന്റ് ജോണ്‍സ് ദേവാലയം തെക്കന്‍ പറവൂര്‍


                        സൈന്റ് ജോണ്‍സ് ദേവാലയം തെക്കന്‍ പറവൂര്‍

ചരിത്രം
 എ.ഡി  802 ല്‍ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ നാമത്തില്‍ സ്ഥാപിതമായ പുരാതനമായ ഒരു ഇടവകയാണ് തെക്കന്‍ പറവൂരിലെ ഈ ദേവാലയം .
                   ബി.സി  അഞ്ചാം നൂറ്റാണ്ടിനടുത്ത് കേരളത്തില്‍ തളിയാതിരി ഭരണം നടക്കുമ്പോഴാണ് തെക്കന്‍ പറവൂര്‍ എന്ന സ്ഥലത്ത്  ഒരു പുതിയ ജനസമൂഹം കുടിയേറിപ്പാര്‍ത്തത്.കേരളത്തില്‍ 64 തളികള്‍ ഉണ്ടായിരുന്നന്നും ഓരോ തളികളുടെയും അധിപന് തളിയാതിരി എന്ന സ്ഥാനപേര്‍ ആണ് ഉണ്ടായിരുന്നതെന്നും ചരിത്രം പറയുന്നു .അവര്‍ വൈഷ്‌ണവ ബ്രാഹ്മണരായിരുന്നത്രെ .വൈഷ്‌ണവ ബ്രാഹ്മണരായിരുന്ന മലമേല്‍ നമ്പൂതിരിമാരാണ് പറവൂര്‍ പ്രദേശം തെളിച്ച്‌എടുത്ത് ജനവാസയോഗ്യമാക്കിയത്‌ എന്ന് ഐതിഹ്യം.സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ആണ് ഈ സ്ഥലത്തിന് പറവൂര്‍ എന്നാ പേര് അവര്‍ നല്‍കിയത്‌  .പരവം എന്നാ വാക്കിന് സമുദ്രം എന്നും ഊര്എന്ന വാക്കിന് നാട് എന്നും അര്‍ത്ഥമുണ്ട് .വടക്കും ഒരു പറവൂര്‍ ഉണ്ടായിരുന്നതിനാല്‍ അതിനു വടക്കന്‍പറവൂര്‍ എന്നും  തെക്കുള്ളതിനെ തെക്കന്‍ പറവൂര്‍ എന്നും പില്‍ക്കാലത്ത് പേര് വന്നു .ആലപ്പുഴക്കടുത്ത് ഒരു തെക്കന്‍ പറവൂരും  കൊല്ലം ജില്ലയില്‍ ഒരു പരവൂരും ഉണ്ട്.എല്ലാ പറവൂരിലും ഒരു സമുദ്രസാമിപ്യത്തെ സൂചിപ്പിക്കുന്നു
                ഇവിടെ താമസമാക്കിയ മലമേല്‍ നമ്പൂതിരിമാര്‍ക്ക്‌ അവരുടെ കുടുംബക്ഷേത്രമെന്ന നിലയ്ക്ക് ഒരു ആരാധനാലയം ഉണ്ടായിരുന്നു .അത് വികസിച്ചാണ് പുലക്കാവ് എന്ന ക്ഷേത്രസമുച്ചയം രൂപം കൊണ്ടത്.സംസ്    നിന്നും വന്നിട്ടുള്ള "പുല" എന്ന ശബ്ദത്തിന് പരന്ന,വിശാലാമായ,വിസ്തൃതി,എന്നൊക്കെ അര്‍ത്ഥമുണ്ട് .ആലുങ്കല്‍ ,പുലക്കാവ്‌ ,ഗണപതിപറമ്പ് ,ഗണപതികുളം ,കളരിപറമ്പ്,ആലുംമൂട്ടില്‍ ,കുടകുത്തുംപറമ്പ്,ശാസ്താംപറമ്പ്,മുതലായ പേരുകള്‍ മുന്‍പ് സൂചിപ്പിച്ച ക്ഷേത്രസമുച്ചയത്തിന്റെ  സൂചന നല്‍കുന്നു .
                ചെറുപ്പം  മുതല്‍ ര്യഗ്വേദം ഉരുവിട്ടു പഠിച്ച മലമേല്‍ നമ്പൂതിരിമാര്‍ക്ക്‌ തോമ്മാശ്ലീഹാ എന്ന ക്രിസ്തുശിഷ്യനില്‍ നിന്നും  യേശുക്രിസ്തു എന്ന പ്രജാപതിയെപറ്റി മനസിലാക്കുന്നതിനും അദ്ദേഹതെ തിരിച്ചറിയുന്നതിനും സാധിച്ചതിന്റെ ഫലമായി അവര്‍ ക്രിസ്തുമതവിശ്വാസികളായി .പിന്നീട് അവര്‍ പള്ളിപ്പുറം പള്ളി ഇടവകക്കാരുമായി.പള്ളിപ്പുറം പള്ളി ഇടവകയില്‍ നിന്നും പിരിഞ്ഞു  .
എ. ഡി 802ആഗസ്റ്റ്‌ 29  നു  മലമേല്‍ യോഹന്നാന്‍ എന്ന പുരോഹിതനാണ് അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെ കുടുംബക്ഷേത്രമിരുന്ന സ്ഥലത്ത് ഇവിടെ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചത്‌ .
                കേരളത്തിലെ ആദ്യകാലങ്ങളില്‍ ദേവാലയങ്ങള്‍ അധികവും  അറിയപ്പെട്ടിരുന്നത് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലായിരുന്നു .കൂടാതെ  വി .ഗീവര്‍ഗീസ്,വി .തോമസ്‌ ,വി .കുര്യാക്കോസ്, വി.ഗര്‍വ്വാസീസ്‌ ,പ്രോതാസീസ്‌ എന്നിവരുടെ നാമത്തിലും ദേവാലയങ്ങള്‍ ഉണ്ടായിരുന്നു .എന്നാല്‍ വി .യോഹന്നാന്‍ മാംദാനയുടെ നാമത്തില്‍ ഒരു ദേവാലയം പോലും ഉണ്ടായിരുന്നില്ല .ആ കുറവ് പരിഹരിക്കാന്‍ എന്നോണം അദ്ദേഹം ഈ ദേവാലയത്തിനു  വി .യോഹന്നാന്‍ മാംദാനയുടെ നാമമാണ് നല്‍കിയത്‌ .മാംദാന എന്ന സുറിയാനി പദത്തിന് സ്നാപകന്‍ എന്നാണ് അര്‍ഥം .വളരെയധികം പഴക്കമുള്ളതും ,പുരാതനവുമായ ഒരു ഇടവകയാണ് തെക്കന്‍പറവൂര്‍ ഇടവകയും ഇടവകമദ്ധ്യസ്ഥന്റെ തിരുനാളും.പണ്ടുകാലത്ത്‌ പാണ്ടിനാടുമായി പോലും തെക്കന്‍പറവൂറിനു വാണിജ്യബന്ധമുണ്ടായിരുന്നു . 1599 ജൂണില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള ഉദയംപേരൂര്‍ സുനഹദോസ് തെക്കന്‍ പറവൂര്‍ പള്ളിയിലെ തിരുനാള്‍ പ്രമാണിച്ച് ജൂണ്‍ 24 നു അതിന്റെ നടപടികള്‍ നിറുത്തിവച്ചത് വളരെ ശ്രെദേയമാണ്.ഇന്നത്തെ പള്ളിയുടെ  പടിഞ്ഞാറുവശത്ത് ഹോളിഫാമിലി സ്കൂള്‍ ഇരിക്കുന്ന സ്ഥലത്താണ് ആദ്യ ദേവാലയം വച്ചതെന്നും അതിന്റെ ഭിത്തിയില്‍ ചുവര്‍ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും പഴമക്കാര്‍ പറഞ്ഞരിവുണ്ട്. ആ കെട്ടിടം 1895 വരെ നിലനിന്നിരുന്നു അതില്‍ "പള്ളി ഇസ്കോള "എന്നു ജനങ്ങള്‍ വിളിച്ചിരുന്ന ഒരു സ്കൂള്‍ നടത്തിയിരുന്നതായും അവര്‍ സാക്ഷ്യപെടുത്തുന്നു.ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും അതായിരുന്നു .രണ്ടു ക്ലാസുകള്‍ മാത്രെമേ അതില്‍ ഉണ്ടായിരുന്നുള്ളൂ.സ്കൂള്‍ നടത്തിപ്പിന്റെ മുഴുവന്‍ ചിലവുകളും പള്ളിയില്‍ നിന്നായിരുന്നു .1892 ല്‍ ഇവിടെ വികാരിയായി വന്ന കടുത്തുരുത്തി താഴത്തെ പള്ളി ഇടവകക്കാരനായ കമ്മാത്തുരുത്തെല്‍ ബ ഗീവര്‍ഗീസ്‌ അച്ചനാണ് പുതിയ സ്കൂള്‍ പനിയുന്നിതിനു വേണ്ടി ആദ്യദേവാലയം പൊളിച്ചുനീക്കി 1896 ജനുവരി ഒന്നാം തീയതി ആദ്യത്തെ കുര്‍ബാനക്കു ശേഷം ഇടവക ജനങ്ങളുടെ സാനിധ്യത്തില്‍ സ്കൂളിനുള്ള പുതിയ ശില സ്ഥാപിച്ചത് .
                  10 ആം നൂറ്റാണ്ടില്‍ ആദ്യദേവാലയത്തിനു സ്ഥലം പോരാതെ വന്നപ്പോള്‍ ആണ് ഇപോഴത്തെ പള്ളിയുടെ സ്ഥാനത് കുറച്ചുംകൂടി വലിയ ഒരു ദേവാലയം ഉണ്ടാക്കിയത് .ഉദയംപേരൂര്‍ പഴയപള്ളി എന്നറിയപെട്ടിരുന്ന സുനഹദോസ് പഴയപള്ളിയുടെ രൂപവും വലിപ്പവും ആയിരുന്നു  ആ ദേവാലയത്തിന് വണ്ണം കൂടിയ ഭിത്തിയും തടിച്ചകതകുകളും തുലാതിന് അല്പം കൊത്തുപണികളും അതിന്റെ പ്രത്യേകതകള്‍ ആയിരുന്നു .                      ഇന്നത്തെ പള്ളിയുടെ ഉള്‍വശത്ത് തെക്കുഭാഗത്തെ തൂണുകള്‍ക്കു വടക്കോട്ടുള്ളത്ര വീതിയേ അതിനുണ്ടായിരുന്നു .നീളവും കുറവായിരുന്നു .1892 ല്‍ ആണ് അതിനൊരു മോണ്ടളം ഉണ്ടാക്കിയത് .ആ പള്ളിയുടെ തെക്കുവശത്തായിരുന്നു അന്നത്തെ സിമിത്തേരി അതായാത് ഇന്നത്തെ പള്ളിയുടെ ഉള്ളില്‍ തെക്കുവശത്തുള്ള തൂണുകള്‍ക്കു തെക്കോട്ടുള്ള ഭാഗവും തെക്കെ മുറ്റവും പരിസരവും ആയിരുന്നു സിമിത്തേരി.ആ സിമിത്തേരിയില്‍ 1872 ല്‍ ഒരു ചാപ്പല്‍ ഉണ്ടാക്കി ആ ചാപ്പലില്‍ ആദ്യമായി നടത്തിയ ശവസംസ്‌കാരം 1872 ഡിസംബര്‍11 ആം തീയതി ആയിരുന്നു .കോച്ചേരില്‍ ഉതുപ്പിന്റെ മകള്‍ അഞ്ചുവയസുള്ള ഒരു കുട്ടിയുടെ ആയിരുന്നു ആദ്യ ശവസംസ്‌കാരമെന്നു മാണിക്കനാം പറമ്പിലെ ആദ്യവൈദികനായ ബ:യോഹന്നാന്‍ അച്ചന്‍ രേഖപെടുത്തിയിട്ടുണ്ട് .ഈ ചാപ്പലില്‍ സംസ്കരിക്കപെട്ടിടുള്ളവര്‍ മലമേല്‍,കല്ലറക്കല്‍ ,പുന്നപുഴ ,മാണിക്കനാംപറമ്പില്‍,ഉപ്പൂട്ടില്‍,കുടുംബങ്ങളിലെ പരെതരാനു .
                1802 ല്‍ ഈ പള്ളിയുടെ സഹസ്രാബ്ധി ആഘോഷിച്ചപ്പോള്‍ ഇടവക തെക്ക് മുറിഞ്ഞപുഴ മുതല്‍ നടക്കാവ് വരെയും ,പടിഞ്ഞാറ് പാണാവള്ളി വരെയും കിഴക്ക് ആരക്കുന്നം വരെയും വ്യാപിച്ചിരുന്നു .ആമ്പല്ലൂര്‍,ചെത്തിക്കോട് ,ആരക്കുന്നം ,ഉദയംപേരൂര്‍ പുത്തന്‍പള്ളി ,കീച്ചേരി ,പ്രസാദഗിരി എന്നിവ പിന്നീട് ഇവിടെനിന്നുണ്ടായ  പള്ളികള്‍ ആണ് .
             ഈ ഇടവകയില്‍ നിന്നും ആദ്യമായി പിരിഞ്ഞുപോയത് 1818 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സിസ്സിയുടെ നാമത്തില്‍ ആമ്പല്ലൂരില്‍ സ്ഥാപിതമായ ഇടവകയാണ് .ഈ പറവൂര്‍ ഭാഗതുള്ളവരുമായുള്ള രസക്കെടാണ് ആമ്പല്ലൂര്‍ പള്ളി സ്ഥാപിക്കാന്‍ കാരണം എന്ന് പറയപ്പെടുന്നു .ഈ ഇടവകയില്‍ നിന്ന് 1844 മാര്‍ച്ച്‌ മൂന്നാം തീയതി തിങ്കളാഴ്ച അതായത് കൊല്ലവര്‍ഷം 1019 കുംഭമാസം 19 നു എഴുതിയ പറ്റുച്ചീട്ട് പ്രകാരം അന്നത്തെ വികാരിയായിരുന്ന മലമേല്‍ വറീത് കത്തനാര് ആണ് ഇരുപതിനായിരം കൊച്ചി പുത്തന്‍ പ്രതിഫലം നല്‍കികൊണ്ട് പുത്തന്‍കൂര്‍ വിഭാഗത്തിനു ഇടവക തിരിയാന്‍ സൌകര്യം ഒരുക്കികൊടുത്തത് .അതുവരെ കുറെക്കാലം സമയവ്യത്യാസത്തോടുകൂടി ഈ പള്ളി തന്നെയാണ് കര്‍മ്മാധികള്‍ക്ക് ഉപയോഗിച്ചിരുന്നത് .എ .ഡി 1864 ല്‍ ആണ് അവര്‍ സ്ഥിരമായ ഒരു ദേവാലയം പൂര്‍ത്തിയാക്കി കൂദാശ ചെയ്തത് .
           മാണിക്കനാംപറമ്പില്‍ യോഹന്നാന്‍ അച്ചന്‍ ഇവിടെ വികാരിയായി 1866 മുതല്‍ 1892 വരെ 26 കൊല്ലത്തോളം ഇവിടെ സേവനം ചെയ്തിരുന്നു.1892 ലെ ഒരു പള്ളിയോഗതെ തുടര്‍ന്നുണ്ടായ ഒരു സംഘര്‍ഷമാണ് പിറ്റേദിവസം ബ.യോഹന്നാനച്ചന്‍ ഒരു വള്ളത്തില്‍ കയറി ചങ്ങനാശേരിക്കുപോകാന്‍ കാരണമായത്‌ .ചങ്ങനാശേരിയില്‍ ആയിരുന്നു ബഹു .വന്ദ്യ ദിവ്യശ്രീ കാര്‍ലോസ് ലവീഞ്ഞു മേത്രാനച്ചന്ടെ  ആസ്ഥാനം .അദ്ദേഹത്തെകണ്ടു സങ്കടമുണര്‍ത്തി പ്രത്യേക അനുവാദത്തോടെ മടങ്ങിവന്നു .പിറ്റെ ആഴ്ച നടുവിലെവീടിന്ടെ പടിഞ്ഞാറു വശത്ത് ഒരു താല്‍ക്കാലിക ഷെഡ്‌ ഉണ്ടാക്കി അതില്‍ കുര്‍ബാന ചൊല്ലി .പിന്നീട് 90 ചക്രം വില കൊടുത്തു ഒരു ഈഴവനോട് വാങ്ങിയ പറമ്പിലാണ് ഇന്നത്തെ ഉദയംപേരൂര്‍ പുത്തന്‍പള്ളി എന്നറിയപെടുന്ന കൊച്ചുപള്ളി പണിതത് .1916 ല്‍ ചെത്തിക്കോട് പള്ളി സ്ഥാപിതമായി .പറവൂര്‍ പള്ളിയില്‍ നിന്നും പിരിഞ്ഞു പോയ ആമ്പല്ലൂര്‍ പള്ളിയില്‍ നിന്നും ആണ്  ചെത്തിക്കോട് പള്ളിയുടെ ഉത്ഭവം. 1921 ല്‍ കീച്ചേരിയില്‍ തിരുകുടുംബതിന്ടെ നാമത്തില്‍ ഒരു ദേവാലയം സ്ഥാപിതമായി .അന്ന് തെക്കന്‍ പള്ളി ഇടവക വികാരിയായിരുന്ന കട്ടിക്കാരന്‍ ബ:യൌസെപ്പച്ചന്‍ ആണ് അന്ന് ആ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചത് .1944 മെയ്‌21  തീയതി കീച്ചേരിയില്‍ നിന്നും സൈന്റ് സെബാസ്റ്റ്യന്‍റെ നാമത്തിലുള്ള പ്രസാദഗിരി  പള്ളി സ്ഥാപിതമായി .
                       1947 മെയ്‌ മാസം 1 തീയതി 12 വീട്ടുകാര്‍ ചേര്‍ന്ന് കാട്ടികുന്നില്‍ തോപ്പില്‍പറമ്പില്‍ പുരയിടത്തില്‍ ഒരു ഓല ഷെഡ്‌ഡില്‍ വണക്കമാസകപ്പേള  ആരംഭിച്ചു.രണ്ടു വര്ഷം കഴിഞ്ഞു കല്ലും തടിയും ഉപയോഗിച്ച് ഒരു ചെറിയ കപ്പേള ഉണ്ടാക്കി അതില്‍ സന്ധ്യാപ്രാര്‍ഥന നടത്തിപോന്നു .1966 സേവ്യര്‍ ചെറുവള്ളിക്കാട്ടില്‍ അച്ചന്‍ എവിടെ വികാരിആയിരിക്കുമ്പോള്‍ ഈ കപ്പേള പറവൂര്‍ പള്ളിയുടെ കുരിശുപള്ളിയായി അംഗീകരിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു .1982 ല്‍ അബ്രഹാം പൂച്ചക്കാട്ടച്ചന്‍ വികാരിയായിരുന്നപ്പോള്‍ ആണ് എറണാകുളം അതിരൂപത ചാന്‍സലര്‍ ഫാ.എബ്രഹാം കരേടന്‍ ഇന്ന് കാണുന്ന പള്ളിയുടെ തറകല്ലിട്ടത് .പോള്‍ കരിയാട്ടിലച്ചന്ടെ കാലത്ത്‌ 1986 ജൂണ്‍ മാസം 6 തീയതി  കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി .1986 ജൂണ്‍ മാസം 29 നു ഉണ്ടായ ഒരു കൊടുംകാറ്റില്‍ പള്ളിയുടെ മുന്‍വശം പൂര്‍ണ്ണമായി നശിച്ചു .പിന്നീട് രണ്ടു വര്ഷം കഴിഞ്ഞു ആണ് ഇന്ന് കാണുന്ന പള്ളിയുടെ പാണ് തീര്‍ത്തത് ഇന്ന് കാട്ടികുന്നിലും ,പൂത്തോട്ടയിലും ആയി 65 കുടുംബങ്ങള്‍ ഉണ്ട്.
                     1948 മുന്‍പ് വരേ വൈദീകരുടെ ശവസംസ്‌കാരം പള്ളിയകത്തു മദ്ബഹയുടെ മുന്‍വശത്തും.മെത്രാന്‍മാരുടെ മദ്ബഹയിലും ആണ് നടത്തിയിരുന്നത് .തെക്കന്‍ പറവൂര്‍ പള്ളിയില്‍ മദ്ബഹയുടെ മുന്‍വശത്ത് രണ്ടു വൈദികരുടെ കുഴിമാടങ്ങള്‍ കാണാം ഒന്ന് മാണിക്കനാം പറമ്പിലെ രണ്ടാമത്തെ വൈദികനായ കുര്യാക്കോസ്അച്ചന്റെ പേരുണ്ട്.അദ്ദേഹം വസൂരി ദീനം പിടിപെട്ടു 1905 july 13 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.30 നു അങ്ങാടി വീട്ടില്‍ കിടന്നാണ് മരിച്ചത് .അന്ന് രാത്രി തന്നെ അനാര്‍ഭാടമായി 12 മണിക്ക് വസൂരി വന്നു സുഖമായവരുടെ സാനിധ്യത്തില്‍ സംസ്കരിക്കുകയും ചെയ്തു .പ്രായം 47 വയസ്സ്.പേര്എഴുതിയിട്ടില്ലാത്ത മറ്റൊരു കുഴിമാടം മലമേല്‍ ബ.ഗീവര്‍ഗീസ്‌ അച്ചന്റെ ആണ് 1854മുതല്‍ 1906 വരെയാണ് അദ്ദേഹതിന്റെ ജീവിതകാലം .
                  1911 ല്‍ എറണാകുളം ഇടവകക്കാരനായ കട്ടിക്കാരന്‍ ജോസഫ്‌ അച്ചന്‍ ഇവിടെ വികാരിയായി വന്നു അദ്ദേഹതിന്റെ കാലത്താണ് 10 നൂറ്റാണ്ടിലെ ദേവാലയം പൊളിച്ചു ഇന്ന് കാണുന്ന ദേവാലയത്തിന്റെ പണി ആരംഭിച്ചത് .അതിന്റെ മുന്നോടിയായി തെക്കുവശത്തെ സെമിത്തേരിപള്ളിക്ക് കൂടുതല്‍ വാതിലുകളും ജനലുകളും ഉണ്ടാക്കിയതിനു പുറമെ ഒരു മോണ്ടളം കൂടി ഉണ്ടാക്കി .1913 മുതല്‍ അതിലാണ് കുര്‍ബാന ചൊല്ലിയത് .സെമിത്തേരി പടിഞ്ഞാറ് പള്ളികടവിലേക്ക് മാറ്റി .1929 ഡിസംബര്‍ 29 ന് ബ. കട്ടിക്കാരന്‍ അച്ചന്‍ മരിക്കുമ്പോള്‍ പുതിയ പള്ളിയുടെ പണി മിക്കവാറും പൂര്‍ത്തീയായിരുന്നു .അദ്ദേഹം മുന്‍കൈയെടുത്തു പണിയിച്ച പള്ളിയില്‍ തന്നെ ശരിരം സംസ്കരിക്കണം എന്നായിരുന്നു അദ്ദേഹതിന്റെ ആഗ്രഹം എങ്കിലും കട്ടിക്കാരന്‍ കുടുംബാംഗങ്ങളുടെ ആഗ്രഹം കൂടി പരിഗണിച്ചു നഗരികാണിക്കലിന് ശേഷം മ്യതദേഹം എറണാകുളത്ത് കൊണ്ടുപോയി അവിടെ സംസ്കരിച്ചു.പുതിയ വികാരിയായി മാംബിള്ളില്‍ ബ.ജോസെഫച്ചന്‍ സ്ഥാനമേറ്റു .കുമ്പളം പള്ളി ഇടവകക്കാരനായ ബ.തായന്കെരില്‍ യാക്കോബ് അച്ചന്‍ എവിടെ വികാരിയായിരിക്കുമ്പോള്‍ ആണ് 1934ഏപ്രില്‍ 11 നു എറണാകുളം മെത്രാപ്പൊലീത്ത കണ്ടതില്‍ മാര്‍ അഗസ്റ്റിനോസ് തിരുമേനി എവിടെ വന്നു പള്ളിക്കൂദാശ  ചെയ്തത് .
                     1934 വൈകുന്നേരം പള്ളിയുടെ കിഴക്കുവശത്തുള്ള ഏഴു നില മണിമാളിക നിലംപതിച്ചു പള്ളിക്കോ പള്ളിമണികള്‍ക്കോ കേടുപാടോന്നും സംഭവിച്ചില്ല .
                   ഒരുകാലത്ത് പള്ളിയുടെ പടിഞ്ഞാറുവശത്ത് തെക്കുവടക്കായി കിടക്കുന്ന റോഡ്‌ ആയിരുന്നു രാജവീഥി പള്ളിയുടെ കിഴക്കുവശത്തുള്ള റോഡ്‌ അതായത് ഇപോഴത്തെ പ്രധാനറോഡ്‌ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് ഉണ്ടാക്കിയത് ആണ് ആ റോഡിന്റെ കലുന്കുകളില്‍ എ ഡി 1904 എന്ന് രേഖപെടുത്തിയിട്ടുണ്ട് പ്രധാന റോഡ്‌ പള്ളിയുടെ പിന്നില്‍ വന്നപ്പോള്‍ അതിലെ പോകുന്നവര്‍ക്ക് ഇതൊരു പള്ളിയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു .അതുകൊണ്ട് പള്ളിയുടെ കിഴക്കുവശത്തും മുഖവാരം ഉണ്ടാക്കണമെന്ന് ഇടവകക്കാര്‍ക്ക് ആശയം ഉണ്ടായി 1997 ഫെബ്രുവരി 25 ചൊവ്വാഴ്ച കാലത്ത് 10.30 നു വികാരി ഫാ .തോമസ്‌ തേനയന്റെ സാനിധ്യത്തില്‍ കൂടിയ പോതുയോഗതീരുമാനപ്രകാരം പള്ളിയുടെ കിഴക്കുവശത്തുള്ള സങ്കീര്‍ത്തി പൊളിച്ചു മദ്ബഹായോട് ചേര്‍ന്ന് പുതിയ മുഖവാരം പണിയുകയും പഴയ സങ്കീര്‍ത്തിയുടെ സ്ഥാനത്ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഒരു കപ്പേളഉണ്ടാക്കുകയും ചെയ്തു .അങ്ങനെ രണ്ടു മുഖവാരങ്ങള്‍ ഉള്ള ഒരു പള്ളിയായി തീര്‍ന്നു .ഇതു 2000 ജനുവരി  15 തീയതി  എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പിതാവാണ് പുതിയ മുഖവാരവും കപ്പേളയും ആശിര്‍വദിച്ചത്.
                                                                     
                                                                                           ജോമോന്‍ ജോസഫ്‌

No comments: