Wednesday, April 3, 2013

കടവില്‍ത്രിക്കോവില്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

കടവില്‍ത്രിക്കോവില്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
             
കടവില്‍ത്രിക്കോവില്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെ കുറിച്ച് അറിയുവാനായി പല സ്ഥലത്തും കറങ്ങിയെങ്കിലും രണ്ടു വ്യത്യസ്തമായ ഐതിഹ്യങ്ങള്‍ ആണ് എനിക്ക് ലഭിച്ചത് .ഒന്ന് ഈ അമ്പലവുമായി ബന്ധപെട്ടുകിടക്കുന്ന മാങ്കാവില്‍ മനയില്‍ നിന്നും .മറ്റത് നാട്ടുകാരുടെ ഇടയില്‍ നിന്നും .ഈ രണ്ട് ഐതിഹ്യങ്ങളും ആണ് ഞാന്‍ ഇവിടെ പ്രസ്താവിക്കാന്‍ പോകുന്നത് .
                          ചരിത്രപരമായി തന്നെ വളരെയധികം വര്ഷം പഴക്കം ഉള്ള ഒരു അമ്പലം ആണ് കടവില്‍ത്രിക്കോവില്‍ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രം.അത് ഇവിടുത്തെ ചുവര്‍ ചിത്രങ്ങളില്‍ നിന്നുതന്നെ മനസിലാക്കാന്‍ സാധിക്കുന്നതാണ്.ഉദയംപേരൂര്‍ എന്ന ഗ്രാമം പൂര്‍വ്വകാലത്ത്‌ ഒരു ഏകച്ചക്ര ഗ്രാമമായിരുന്നു എന്ന് ഞാന്‍ മറ്റുവിവരണങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട് .ഈ ഗ്രാമത്തില്‍ ഒരുകാലത്ത് 25 ഓളം ബ്രാഹ്മണകുടുംബങ്ങള്‍ ഉണ്ടായിരുന്നു .ഇവര്‍ ഊരന്മക്കാര്‍ എന്നാണു അറിയപെട്ടിരുന്നത് .അതായാത് ഇവിടെയുള്ള ക്ഷേത്രങ്ങളുടെയും മറ്റു പൂജാതികര്‍മ്മങ്ങളും ചെയ്തിരുന്നതു ഈ ബ്രാഹ്മണര്‍ ആയിരുന്നു .ഇവരുടെ മനവകയായി ധാരാളം സ്വത്തുക്കള്‍ ഉണ്ടായിരുന്നു .അത് പല  ദൂരദേശങ്ങളിലും വരെ ഉണ്ടായിരുന്നു .അങ്ങനെയുള്ള ഒരു മനയില്‍ പെടുന്നതാണ് മാങ്കാവില്‍ മന .ഒരു കാലത്ത് കടവില്‍ത്രിക്കോവില്‍ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രം പാണാവള്ളിഎന്ന സ്ഥലത്ത് ആണ് സ്ഥിതി ചെയ്തിരുന്നു എന്നാണു ഈ മനയിലെ കാരണവര്‍ പറഞ്ഞത് .അതായതു ഈ മനയ്ക്ക് പാണാവള്ളി ,തൈക്കാട്ടുശേരി,പള്ളിപ്പുറം ,ഇവിടെയൊക്കെ വസ്തുവകകള്‍ ഉണ്ടായിരുന്നു .ആ വസ്തുക്കളില്‍ പെട്ടിരുന്ന ഒരു അമ്പലം ആയിരുന്നു ഇതു .ഈ അമ്പലം അവിടെ സംരക്ഷിക്കപെടാന്‍ പറ്റാത്തത് കാരണം ,അതായതു അന്നത്തെ കാലത്ത് ബ്രാഹ്മണര്‍ തന്നെ വേണം പൂജാതികര്‍മ്മങ്ങള്‍ മറ്റും നടത്തുവാന്‍ .ഇവിടെനിന്നും അവിടെ പോയി ഇവ നടത്തുക വളരെ പ്രയാസമുള്ളതാകയാല്‍ ഈ മനയിലെ ഒരാള്‍ പാണാവള്ളിയില്‍ സ്ഥിതി ചെയ്തിരുന്ന ഈ അമ്പലം അവിടെനിന്നും എടുത്തു ഇവിടെ പ്രതിഷ്ടിച്ചു എന്നാണു ഐതിഹ്യം.


                                ഇനി നാട്ടുകാരുടെ ഇടയിലുള്ള ഐതിഹ്യം ആണ് .അവിടെ സ്ഥിതി ചെയ്തിരുന്ന ബിംബം വേമ്പനാട്ടുകായലിലൂടെ ഒഴുകിവന്നു മാങ്കായികടവില്‍ അടുത്തു എന്നും അങ്ങനെ ഇവിടുത്തെ ജനങ്ങള്‍ ഈ വിഗ്രഹം എടുത്തു ഇവിടെ പ്രതിഷ്ടിച്ചു എന്നും പറയപെടുന്നു .ഈ അമ്പലത്തിനു ആധികാരികമായി ഏത്ര വര്‍ഷത്തെ പഴക്കം ഉണ്ട് എന്ന് നിജപെടുത്താന്‍ സാധിച്ചിട്ടില്ല .എന്നിരുന്നാലും ഈ അമ്പലത്തിലെ ചുവര്‍ചിത്രങ്ങള്‍ പരിശോധിച്ചവര്‍ക്ക് ഏകദേശം 500 വര്‍ഷത്തെ പഴക്കം ഉണ്ട് എന്നാണു പറയപെടുന്നത് .ഇതു ചുവര്‍ചിത്രങ്ങള്‍ക്ക് മാത്രമാണെന്നും ഓര്‍ക്കണം .അമ്പലത്തിന്റെ പഴക്കം ഏത്രയാനെന്നു നിജപെടുതാന്‍ സാധിച്ചിട്ടില്ല .   
                                                                       തയ്യാറാക്കിയത്  
                                                                                                     ജോമോന്‍ ജോസഫ്‌               

No comments: