Wednesday, April 24, 2013

ശ്രീ നാരായണ വല്ലഭ ക്ഷേത്രം

ശ്രീ നാരായണ വല്ലഭ ക്ഷേത്രം പൂത്തോട്ട       
                             
  കാനനമധ്യത്തിലുള്ള അരുവിപ്പുറം ശിവക്ഷേത്ര പ്രതിഷ്ട നടത്തിയശേഷം ജനമധ്യത്തില്‍ ശ്രീനാരായണ ഗുരു നടത്തിയ ആദ്യകാല  പ്രതിഷ്ടകളിലോന്നാണ് പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രം.ചിരപുരാതനമായ കൊച്ചീപറമ്പില്‍ കുടുംബത്തില്‍നിന്നും  ദാനമായി കിട്ടിയ ഭൂമിയില്‍ ഫെബ്രുവരി ആം തീയതി ആയിരുന്നു നിരവധി മഹദ്‌വ്യക്തികളുടെ സാനിധ്യത്തില്‍ പ്രതിഷ്ടകര്‍മ്മം നടന്നത് .ക്ഷേത്രപ്രതിഷ്ടക്ക്  മൂന്നാളായി പ്രവര്‍ത്തിച്ചത് കുലശേഖരമംഗലം ശ്രീ പുറ്റിനാല്‍ പാപ്പി വൈദ്യര്‍  ആണ് .ല്‍ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശ്രമം ആരംഭിച്ചങ്കിലും  ശ്രീ കോവിലിന്റെ പണി പൂര്‍ത്തിയാക്കി പ്രതിഷ്ട  നടത്തുവാന്‍ ഒമ്പതുകോല്ലാം വേണ്ടിവന്നു . ല്‍ ക്ഷേത്രം പുതുക്കിപണിത് വിപുലമാക്കി .
                               ശിവക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവും വെവ്വേറെ വേണമെന്നായിരുന്നു സ്ഥാപകരുടെ ഉദേശമെങ്കിലും ഗുരുദേവന്റെ  നിര്ദേശപ്രകാരം ക്ഷേത്രം ഒന്നുമതി എന്ന് തീരുമാനിച്ചു ഐശ്വര പ്രഭ കലര്‍ന്ന  ശിവലിംഗം പ്രതിസ്ട നടത്തി .ശിവപ്രതിഷ്ഠക്ക് ശേഷം ആറാട്ടുദേവതയായി  സുബ്രമണ്യനെ സങ്കല്‍പ്പിക്കുകയും ചെയ്തു .കുംഭപൂയം കാവടി അഭിഷേകം എന്ന് നിശ്ചിയിക്കുകയും ചെയ്തു .
                              ക്ഷെത്രകോവിലിന്‍റെ കിഴക്കോട്ടുള്ള വാതിലിനു പുറമെ പടിഞ്ഞാറ് ഭാഗത്തേക്കും  ഒരു വാതിലുള്ളത് ഈ ക്ഷേത്രത്തിന്റെ  മാത്രം പ്രത്യേകതയാണ് .ആറാട്ടുദിവസം മാത്രം ഈ വാതില്‍ തുറക്കുകയും സുബ്രഹ്മണ്യ സങ്കല്‍പത്തില്‍ ശിവലിംഗത്തില്‍ പൂജയര്‍പ്പിക്കുകയും  ചെയ്യുന്നു 
                            ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്‍റെ പരീക്ഷണശാലയായിരുന്നു  പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രം.അക്കാലത്ത് ഒരിക്കല്‍ സത്യവ്രത സ്വാമികളോടൊപ്പം  ടി.കെ  മാധവന്‍ ഹരിജനങ്ങളെ  ഈ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .തുടര്‍ന്നുണ്ടായ നിരന്തര പരിശ്രമത്തിന്റെ  ഫലമായി മുന്ബ്‌ ഹരിജനങ്ങളെ തടഞ്ഞുനിറുത്തിയ  അതേ ഈഴവ പ്രമാണിമാര്‍ തന്നെ അവരെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക്‌ ഏതിരേല്‍ക്കാന്‍ നിര്‍ബ്ബന്ധിതരായി .
                            ക്ഷേത്രത്തിനു ചുറ്റും സരസ്വതിമന്ദിരങ്ങള്‍  ഉണ്ടാവണം എന്നാണു ക്ഷേത്രപ്രതിസ്ടാനന്തരം ഗുരു അരുളിചെയ്തത്.ഗുരുവിന്റെ കല്‍പ്പന പൂത്തോട്ടക്കാര്‍ ശിരസാവഹിച്ചതിന്റെ ഫലമായി ക്ഷേത്രത്തിനു ചുറ്റും നിരവധി വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങള്‍ തലയെടുപ്പോടെ നിലകൊള്ളുന്നു .






                                                                      തയ്യാറാക്കിയത്‌ 
                                                                            ജോമോന്‍ ജോസഫ്‌ 
 
          

No comments: