Tuesday, April 9, 2013

സെ.ഫ്രാന്‍സിസ്‌ സേവ്യര്‍ ദേവാലയം പുതിയകാവ്‌

സെ.ഫ്രാന്‍സിസ്‌ സേവ്യര്‍ ദേവാലയം പുതിയകാവ്‌ 
                                        തൃപ്പുണിത്തുറ-വൈക്കം റോഡില്‍ ആയുര്‍വേദ കോളേജിനു അഭിമുഖമായി ഈ പള്ളി സ്ഥിതിചെയ്യുന്നു . ല്‍ പുതിയകാവ്‌ പള്ളി സ്ഥാപിതമാകുന്നത് വരെ തൃപ്പുണിത്തുറ തെക്കുംഭാഗത്ത്‌ താമസിച്ചിരുന്ന കത്തോലിക്കര്‍ തിരുവിതാംകൂറിലുള്ള ഉദയംപേരൂര്‍ ഇടവകാംഗങ്ങള്‍ ആയാണ് കഴിഞ്ഞിരുന്നത് .പക്ഷെ ഇരുകൂട്ടര്‍ക്കും വ്യത്യസ്തമായ ആചാരങ്ങള്‍ ഉണ്ടായിരുന്നു .വിവാഹാവസരത്തില്‍ ഉള്ള ഒരു പ്രത്യേക ആചാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‍ വടക്കുംഭാഗക്കാര്‍ ഉദയംപേരൂര്‍ പള്ളിയുമായുള്ള ബന്ധം വിടര്‍ത്തി പുതിയകാവില്‍ പുതിയ പള്ളി സ്ഥാപിച്ചു .
                                     ജനസംഖ്യ കൊണ്ടും ,ധനശക്തികൊണ്ടും എറണാകുളം അതിരൂപതയിലെ പ്രധാനപെട്ട പള്ളികളില്‍ ഒന്നായിരുന്നു പുതിയകാവ്‌ പള്ളി .ചാത്തമ ,പേപ്പനം,പനങ്ങാട്‌ എന്നീ കരകളില്‍ താമസിച്ചിരുന്നവര്‍ ഈ ഇടവകക്കാര്‍ ആയിരുന്നു .1924 ല്‍ ചാത്തമ പള്ളി സ്ഥാപിച്ചപ്പോള്‍ ആ പ്രദേശത്തുകാര്‍ എല്ലാം അങ്ങോട്ടു ചേര്‍ന്നു ഇടവകാംഗങ്ങളുടെ എണ്ണത്തില്‍ വന്ന കുറവിനോടൊപ്പം സാമ്പത്തിക ക്ഷീണവും പള്ളിക്കു നേരിട്ടു .സുപ്രധാനമായ വെളികേസും ,കൊടിമരകേസും, മൂലം പള്ളി സാമ്പത്തികമായി തകര്‍ന്നു  1923 മാര്‍ച്ചില്‍ ആരംഭിച്ച കേസുകള്‍ അവസാനിച്ചത്‌ 1934 ല്‍ ആണ് .കേസിന്‍റെ നടത്തിപ്പിനായി പള്ളിവക സ്ഥലങ്ങള്‍ പലതും വില്‍കേണ്ടതായി വന്നു .
                               സാമ്പത്തികതകര്‍ച്ചയും ഇടവകക്കാരില്‍ വന്ന കുറവും മൂലം ക്ഷീണിച്ച പള്ളിയുടെ പേര് അല്പമായിട്ടെങ്കിലും നിലനിര്‍ത്തിയിരുന്നത് 1887 മുതല്‍ ഇവിടെ ആഘോഷിച്ചുവന്നിരുന്ന വി.ഫ്രാന്‍സിസ്‌ സേവ്യറിന്റെ ദര്‍ശന തിരുനാള്‍ ആണ് .അന്യ ഇടവകകളില്‍ നിന്നും ഈ തിരുനാളില്‍ സംബന്ധിക്കാന്‍ ധാരാളം ആളുകള്‍ എത്തുക പതിവാണ് .1986 ഈ പള്ളി പുതുക്കി പണിതു

No comments: