ഉണ്ണിമിശിഹാ ദേവാലയം കണ്ടനാട്
1953ല്‍ ഉണ്ടായ കൂനന്‍കുരിശ് സത്യം വരെ ഏകവിശ്വാസത്തിലും ഐക്യത്തിലും കഴിഞ്ഞുകൂടിയിരുന്ന ഇവിടുത്തെ ക്രിസ്ത്യാനികള്‍ അതിനുശേഷം ഉണ്ടായ ശീശ്മയെ തുടര്‍ന്ന് കത്തോലിക്കര്‍ എന്നും യാക്കോബായ വിശ്വാസികള്‍ എന്നും രണ്ടു വിഭാഗമായി തിരിയുക ഉണ്ടായി 1708 വരയും രണ്ടു വിഭാഗക്കാരും ഒരേ ദേവാലയത്തില്‍ ആണ് തങ്ങളുടെ തിരുകര്‍മ്മങ്ങള്‍ അനുഷ്ടിച്ചുപോന്നിരുന്നത്എന്നിരുന്നാലും ചില പ്രായോഗിക വൈഷമ്യങ്ങള്‍ മൂലം അന്നത്തെ കത്തോലിക്കാ വികാരിയായിരുന്ന ബ.ഗീവര്‍ഗീസ് അച്ചന്റെ നേതൃത്വത്തിലും ഇടവകക്കാരുടെ സഹകരണത്തിലും വരാപുഴ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങി 1708 ജനുവരി 17 തീയതി രാത്രിയില്‍ഇപ്പോഴുള്ള കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയുടെ സ്ഥാപന കര്‍മ്മം നടത്തേണ്ടതായി വന്നു .യാക്കോബായ നേതൃത്വതിന്റെ ഭീഷണികളെയും എതിര്‍പ്പിനെയും ഭയന്നാണ്പള്ളിയുടെ കല്ലിടില്‍ കര്‍മ്മം രാത്രിയില്‍ നടത്താന്‍ തീരുമാനിച്ചത്.അതിനാല്‍ വര്‍ഷംതോറും ജനുവരി 17,18 തീയതികളില്‍ ഇവിടുത്തെ കല്ലിടില്‍ തിരുനാള്‍(വി.സെബസ്ത്യാനോസിന്‍റെയും ,ഉണ്ണിമിശിഹയുടെയും ) ആഘോഷിക്കുന്നത് .1859 ല്‍ വ്യാകുലമാതാവിന്റെ ദര്‍ശനസമൂഹം ഇവിടെ സ്ഥാപിതമായശേഷം വ്യകുലമാതാവിന്‍റെ ദര്‍ശനതിരുനാളും ,എല്ലാ കൊല്ലവും സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ആഘോഷിച്ചു തുടങ്ങി .പിന്നീട് പ്രസ്തുത തിരുനാള്‍ സൌകര്യാര്‍ത്ഥം ജനുവരി 23 തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയില്‍ മാറ്റുകയുണ്ടായി .പള്ളിയുടെ മേല്‍നോട്ടത്തില്‍ കര്‍മ്മലീത്താമഠവും ആവിലാആശുപത്രിയും ,ടെയിലറിംഗ് യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു .
കൂടാതെ ഇവിടെ സി.എല്‍.സി ,അള്‍ത്താരബാലസഖ്യം ,വിന്‍സെന്‍റ് ഡി പോള്‍ ,കെ.സി.വൈ.എം ,ചെറുപുക്ഷ്പ മിഷന്‍ ലീഗ് ,കത്തോലിക്കാ കോണ്ഗ്രസ്സ്,ലീജിയന്‍ ഓഫ് മേരി ,വിമെന്‍ വെല്‍ഫെയര്‍ സര്‍വീസ്മുതലായ സംഘടനകളും പ്രവര്‍ത്തിക്കുന്നു .
കണ്ടനാട് പള്ളിക്ക് രണ്ടു കുരിശുപള്ളികള്‍ ഉണ്ട്.മുളന്തുരുത്തി പള്ളിയും ,സഹിയോന്‍കുന്ന്‍ പള്ളിയും
മുളന്തുരുത്തി പള്ളി
കണ്ടനാട് പള്ളിക്ക് രണ്ടു കുരിശുപള്ളികള്‍ ഉണ്ട്.മുളന്തുരുത്തി പള്ളിയും ,സഹിയോന്‍കുന്ന്‍ പള്ളിയും
മുളന്തുരുത്തി പള്ളി
കണ്ടനാട് ഇടവകയില്‍ പെട്ടവരും ചോറ്റാനിക്കര-മുളന്തുരുത്തി തുടങ്ങിയഇടങ്ങളില്‍ താമസിക്കുന്നവരമായ അമ്പതില്‍പരം കത്തോലികാ കുടുംബങ്ങള്‍ തങ്ങളുടെ ആത്മീയആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് തൃപ്പുണിത്തുറ-ആമ്പല്ലൂര്‍ റോഡിനു കിഴക്കുഭാഗത്ത് ,ചോറ്റാനിക്കര-മുളന്തുരുത്തി അതിര്‍ത്തി റോഡിനു തെക്ക്വശത്തായി ഈ പള്ളി സ്ഥാപിച്ചത് .
കണ്ടനാട് പള്ളി വികാരി ഫാ.ജോണ്‍ വെളിയില്‍പറമ്പിലിന്റെ ഭാവനാ പൂര്‍ണ്ണമായ നേതൃത്വവും കര്‍മ്മധീരതയും ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ തിരുമേനിയുടെ പ്രോത്സാഹനവും ആണ് ഈ ദേവാലയത്തിന്റെ അടിസ്ഥാനശിലകളായി വിലസിക്കുന്നത് ,
വി.തോമാ ശ്ലീഹായുടെ നാമത്തില്‍ ചരിത്രപ്രധാനമായ മുളന്തുരുത്തിയുടെ ഹൃദയഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ കൂദാശകര്‍മ്മം 1978 ആഗസ്റ്റ് 15 തീയതി അതിരൂപത സഹായമെത്രാന്‍ ഡോ.സെബാസ്റ്റ്യന്‍ മുങ്കുഴിക്കരി നിര്‍വഹിച്ചു.പള്ളിക്കാവശ്യമായ സ്ഥലം വാങ്ങുന്നതിനും പള്ളി പണിയുന്നതിനും മറ്റുമായി അത്യുന്നത കര്‍ദ്ദിനാള്‍ ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് .പള്ളിയോട് അടുത്ത് സ്ഥാപിച്ചിട്ടുള്ള സോഷ്യല്‍ വെല്‍ഫെയര്‍ സെന്റെര്‍ ,നേഴ്സറി ക്ലാസ്സ് തുടങ്ങിയ സ്ഥാപനത്തിനും ഫാ.ജോണ്‍ വെളിയില്‍ പറമ്പിലും ഉദാരമായ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.
സെഹിയോന്‍കുന്നു പള്ളി
കണ്ടനാട് മഹാ ഇടവകാംഗമായിരുന്ന ബ.സൈമണ്‍ അച്ചന്‍ കുടുംബസമേതം മലങ്കര റീത്തില്‍ ചേരുകയും തന്മൂലം കുര്‍ബാന ചോല്ലുന്നതിനും മറ്റുമായി സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി ഒരു പള്ളി പണിയുകയും ചെയ്തു .
കണ്ടനാട് നിന്നും വടക്കോട്ട കുരീക്കാട് റെയില്‍വേ സ്റ്റേഷനിലോട്ടുള്ള വഴിയില്‍ കിഴക്കെ സൈഡില്‍ കണ്ടനാട് നിന്നും ഒരു കിലോമീറ്റര്‍ അകലെയായി ഒരു ചെറിയ കുന്നിന്‍റെ മുകളില്‍ പണിതിരിക്കുന്ന
ബ.സൈമണ്‍ അച്ചന്‍ തന്നെയാണ് സെഹിയോന്‍കുന്നു പള്ളി എന്നു നാമകരണം ചെയ്തിരിക്കുന്നത് തദ്ദേശ വാസികളില്‍ കൂടുതലും യാക്കൊബായാര്‍ ആയതിനാലും തന്റെ കൂടെ റീത്തില്‍ പോരുമെന്നു പ്രതീക്ഷയും സൈമണ്‍ അച്ചന് പ്രരണ നല്കിക്കാണണംഅച്ചന്റെ മരണം വരെ അദ്ദേഹം തന്നെ ഇവിടെ കുര്‍ബാന ചൊല്ലിയിരുന്നു മരണശേഷം തിരുവല്ലയില്‍ നിന്ന് അച്ചന്മാര്‍ മാറി മാറി വന്നു ഞായറാഴ്ചതോറും ഇവിടെ കുര്‍ബാന ചൊല്ലിയിരുന്നു . ബ.അച്ചന്റെ ചരമവാര്‍ഷികം ആണ്ടുതോറും കുടുംബാഗങ്ങളുടെ സഹകരണത്തോടെ ഇവിടെ നടത്തിയിരുന്നു പില്‍ക്കാലത്ത് എവിടെ കര്‍മ്മാദികള്‍ നടത്തുന്നതിന് തിരുവല്ലാ രൂപതയില്‍ നിന്ന് നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഈ പള്ളി ഏറണാകുളം അതിരൂപതയിലേക്ക് വിട്ടുകൊടുക്കുകയുണ്ടായി .കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരി യാണ് ഇപ്പോള്‍ പള്ളി നടത്തിവരുന്നത് ഇവിടെ ഞായറാഴ്ചതോറും കുര്‍ബാനയും മറ്റും നടത്തിവരുന്നു .
തയ്യാറാക്കിയത്
ജോമോന്‍ ജോസഫ്
No comments:
Post a Comment