Sunday, April 7, 2013

ശ്രീ യോഗേശ്വര മഹാദേവക്ഷേത്രം

ശ്രീ യോഗേശ്വര മഹാദേവക്ഷേത്രം  
                                        ഉദയംപേരൂര്‍ പഞ്ചായത്ത്ജ തെക്കന്‍പരവൂര്‍ ശ്രാക്കാട് m.l.a റോഡിനു കിഴക്കുഭാഗത്തായി പടിഞ്ഞാറോട്ട് ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം ആണ് ശ്രീ യോഗേശ്വര മഹാദേവക്ഷേത്രം .ഇവിടെ പ്രതിഷ്ട നിര്‍വഹിച്ചതു മനയത്താറ്റ് ചന്ദ്രശേഖരന്‍ തിരുമേനി ആണ് ..ക്ഷേത്രം ഉപദേഷ്ടാവ്  ബ്രഹ്മശ്രീ .ആമെട മന ശ്രീധരന്‍ തന്ത്രികള്‍ ആണ്

ചരിത്രം 
                                      ആദ്യകാലത്ത് ഈ ക്ഷേത്രം ഇരുന്ന പ്രദേശം ഒരു വലിയ കുന്നു ആയിരുന്നു .അന്ന് ജനങ്ങള്‍ എന്തെങ്കിലും പരിപാടികള്‍ ,യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഇവിടെ വച്ച് ആയിരുന്നു .അങ്ങനെയിരുന്ന അവസരത്തില്‍ ചുറ്റുപാടും ഉള്ള കുന്നുകള്‍ മണ്ണ്‍ എടുക്കുകയും അങ്ങനെ ഇവിടെയും മണ്ണെടുത്തു.അങ്ങനെ എടുത്തപ്പോള്‍ ഇവിടെനിന്നും ഒരു വലിയ വാള്‍ .ഒരു ഭരണി ഇവ ലഭിക്കുകയും ചെയ്തു .അങ്ങനെ ഇവിടെ സഭ കൂടുകയും ഇവിടെ ഒരു അമ്പലം വേണമെന്ന് ആവശ്യം വരികയും അതോട് അനുബന്ടിച്ചു അഷ്ടമംഗലപ്രശ്നം വച്ചു.അങ്ങനെ ഇവിടെ ഏത് പ്രതിഷ്ട വേണമെന്ന് അറിയാന്‍ചെത്തി ,താമര ,കൂവളം മുതലായ പൂക്കളും ,ഇലകളും വയ്ക്കുകയും ഒരു കുഞ്ഞു കുട്ടിയെകൊണ്ട് എടുപ്പിച്ചു .ആ കുട്ടി എടുത്തത്‌ കൂവളത്തിന്റെ ഇലയായിരുന്നു .അങ്ങനെ ഇവടെ ശിവന്റെ ചൈതന്യം ഉണ്ടെന്നു മനസിലാക്കി അമ്പലത്തിന്‍റെ പണികള്‍ നടന്നു .
                                                  ശ്രീ യോഗേശ്വര മഹാദേവക്ഷേത്രം എന്ന പേര് വരാന്‍ കാരണം ആദ്യകാലത്ത് ഇവിടം ഒരു യോഗപറമ്പ് ആയിരുന്നു.ധീവരസഭ സഭയുടെ കീഴില്‍ ഉള്ളതുമായ യോഗങ്ങളും മറ്റും നടന്നിരുന്ന ഒരു സ്ഥലം അങ്ങനെ യോഗപറമ്പില്‍ നിന്നും വന്ന എന്നര്‍ത്ഥമുള്ള ശ്രീ യോഗേശ്വരന്‍ എന്നാ പേര് വന്നു .ഈ പേര് നിര്ദേശിച്ചത് മനയത്താറ്റ് ചന്ദ്രശേഖരന്‍ തിരുമേനി ആണ്.
                            
                              തയ്യാറാക്കിയത്‌  
                                              ജോമോന്‍ ജോസഫ്‌ 

No comments: