Sunday, April 7, 2013

സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയം (ഉദയംപേരൂര്‍ കൊച്ചുപള്ളി)

സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയം (ഉദയംപേരൂര്‍ കൊച്ചുപള്ളി)
 
            സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി (ഉദയംപേരൂര്‍ കൊച്ചുപള്ളി)കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍എഴുതപെട്ട ഒരു കൊച്ചുഗ്രാമമാണ് ഉദയംപേരൂര്‍ .വില്ലാര്‍വട്ടം രാജകുടുംബത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം .ഇവിടെ ഉദയംപേരൂരിന്റെ വടക്കെ അറ്റത്തുള്ള സുനഹദോസ് പള്ളിയില്‍ വച്ചിട്ടായിരുന്നു സുനഹദോസ് സമ്മേളനം നടന്നത് ഇക്കാരണത്താല്‍ കേരളചരിത്രത്തിലും കേരളസഭാചരിത്രത്തിലും ഉദയംപേരൂര്‍ ഗ്രാമത്തെ വിസ്മരിക്കുവാന്‍ സാധ്യമല്ല .
                                                1893 വരെ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിഉള്‍പെടുന്ന പ്രദേശം കോട്ടയം വികാരിയത്തിന്‍റെ പരിധിയിലും എ .ഡി 802 ല്‍ സ്ഥാപിതമായ തെക്കന്‍ പറവൂര്‍  ഇടവകയിലും ആയിരുന്നു .ഇടവകക്കാരായ ഏതാനും പേര്‍ തമ്മിലുള്ള പണസംബന്ധമായ തര്‍ക്കം 1893മിഥുനം 25ന്  പിതാവിന്‍റെ കല്‍പ്പനപ്രകാരം പള്ളി പൂട്ടിക്കുന്നതു വരെ എത്തി .തുടര്‍ന്ന്‍ ഏതാനും പേര്‍ ചേര്‍ന്ന്‍ ഇടവക മാറുവാന്‍ ശ്രമം വരെ നടത്തി .മാണിക്കനാം പറമ്പില്‍ ബഹു .യോഹന്നാന്‍ അച്ചന്‍ വികാരിയത്തിന് അപേക്ഷ സമര്‍പ്പിക്കുകയും അതനുസരിച്ച് അന്ന് കോട്ടയം അപ്പസ്തോലിക ആയിരുന്ന കാര്‍ലോസ് ലവിഞ്ഞു മെത്രാന്‍ പള്ളി പണിയാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു .1893കര്‍ക്കിടകം  27 ന്  ഉദയംപെരൂരില്‍ ഒരു കപ്പേള പണിയുന്നതിനും അതിന് സമീപമുള്ള സ്കൂള്‍ വെഞ്ചിരിച്ച് അതില്‍ കടമുള്ള ദിവസവും ,ശ്രാദ്ധം ,ശവമടക്ക് എന്നിവയോട്‌ അനുബന്ധിച്ച് കുര്‍ബാന ചൊല്ലാന്‍ അനുവാദം ലഭിച്ചു .
                                        1894 മകരം14 തീയതി വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനു അനുവദിച്ചുകൊണ്ട് കാര്‍ലോസ് ലവിഞ്ഞു മെത്രാന്റെ  കല്‍പ്പന ലഭിക്കുകയും  1894മകരം 24 തീയതി മാണിക്കനാം പറമ്പില്‍ ബഹു.യോഹന്നാന്‍ അച്ചനെ കുരിശുപള്ളിയുടെ വികാരിയായി നിയമിക്കുകയും ചെയ്തു .1896 മകരം 24 തീയതി  തെക്കന്‍ പറവൂര്‍ പള്ളിയില്‍നിന്നും ഇടവക പിരിഞ്ഞു .അന്നത്തെ കുരിശുപള്ളി ഓലമേഞ്ഞതും തറമെഴുകിയതും ആയ ഒരു കൊച്ചുപള്ളി ആയിരുന്നു .ഏകദേശം കുടുംബങ്ങള്‍ ആണ് ഈ ഇടവകയില്‍ ഉണ്ടായിരുന്നത്.അന്നുണ്ടായിരുന്ന ആ കൊച്ചുപള്ളി പൊളിച്ചു പുതിയ പള്ളി പണിതിട്ടും ഇന്നും ഈ പള്ളി കൊച്ചുപള്ളി എന്നാണു അറിയപെടുനത്.ആദ്യത്തെ വികാരിയായിരുന്ന ബഹു.യോഹന്നാന്‍അച്ചന് പത്രമേനി ആയി കിട്ടിയിരുന്ന സ്ഥലത്താണ് അദ്ധേഹത്തിന്റെ പരിശ്രമഫലമായി പള്ളി പണിയുവാന്‍ സാധിച്ചത് .
                             1837 ആഗസ്റ്റ്‌ 27 തീയതി  ജനിച്ച്1865 സെപ്റ്റംബര്‍23 തീയതിപൗരോഹിത്യം സ്വീകരണം നടത്തിയ ബഹു.യോഹന്നാന്‍1898 ഒക്ടോബര്‍ 9തീയതി കര്‍ത്താവിന്റെ സന്നിധിയില്‍ അണഞ്ഞു 
                             1898ല്‍ ഈശോ മറിയം യോഹന്നാന്റെ നാമത്തില്‍ ഈ ഇടവകയില്‍ കൊമ്പര്യ (ദര്‍ശനം ) ആരംഭിച്ചു.
                           1908 ല്‍ മാണിക്കനാം പറമ്പില്‍ തോട്ടുങ്കല്‍ ബ.ഔസപ്പച്ചന്‍ വികാരിയായി ചാര്‍ജ് എടുത്ത ശേഷം ദിവ്യബലി അര്‍പ്പിച്ചിരുന്ന സ്കൂളില്‍ വച്ച് മീറ്റിംഗ് കൂടുകയും കച്ചേരി നിര്‍ദേശപ്രകാരം പള്ളി പൂട്ടിയെങ്കിലും1909 ലെ പിറവിതിരുനാളിനു പള്ളി വീണ്ടും തുറന്നു വേഴപ്പരമ്പില്‍ ബ.ഔസപ്പച്ചന്‍ വികാരിയായിരുന്ന കാലഘട്ടത്തില്‍ (1911-1913)ഇടവകയിലെ കുടുംബങ്ങളില്‍ നിന്നും കേട്ടുതെങ്ങു പിരിവ്‌എടുത്തു പള്ളിമേട നിര്‍മ്മിച്ചു 1919.മുതല്‍ 1920വരെ  ബഹു.ഗീവറുഗീസ് അച്ചന്‍ ആയിരുന്നു ഇടവക വികാരി .ആ കാലത്താണ് പള്ളിമെടയോട് അനുബന്ധിച്ച് കുശിനി നിര്‍മ്മിച്ചത് 1922 മുതല്‍  23 വരെ വികാരിയായിരുന്ന എരങ്ങാട്ടുപള്ളി ബഹു.യാക്കോബ് അച്ചന്റെ കാലത്താണ് ഗണപതിപറമ്പും ,ഗണപതിവെളിപറമ്പുംപള്ളി വാങ്ങിയതും കൂടാതെ പടിഞ്ഞാറെ കടവില്‍ മാര്‍തോമാശ്ലീഹായുടെ നാമത്തില്‍കപ്പേള നിര്‍മ്മിക്കുകയും ചെയ്തത് . 1926-1929 കാലഘട്ടത്തില്‍ വികാരിയായിരുന്ന  പുതുശ്ശേരി ബഹു.ലൂയിസ് അച്ചന്‍ ആണ് പള്ളി വലുതാക്കി പണിയുന്നതിനുള്ള ശ്രമം ആരംഭിച്ചത് .അദ്ധേഹംഇടവകക്കാരില്‍ നിന്നും പിരിവെടുത്ത്‌ കട്ടിളനിരപ്പുവരെ പണിതുയര്‍ത്തുകയും സെമിത്തേരിക്കു മതില്‍ പണിയിക്കുകയും ചെയ്തു .പിന്നീട് മണിയംകൊട്ട് ബഹു.കൊച്ചു യോഹന്നാന്‍ അച്ചന്റെ കാലത്താണ് (1937-1939)പള്ളിയുടെ പണി പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചത് .പണത്തിനു ക്ഷാമം ഉള്ള കാലമായതിനാല്‍ ഇടവകക്കാര്‍ മറ്റു രൂപതകളില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കുകയും ചെയ്തു .കുട്ടനാടന്‍ മേഖലകളില്‍ നിന്നും ജനങ്ങള്‍ നെല്ലാണ് സംഭാവനയായി നല്‍കിയത്‌ .ബഹു.കൊച്ചു യോഹന്നാന്‍അച്ചന്റെയും ഇടവകക്കാരുടെയും കഠിനപ്രയത്നം കൊണ്ട് ആണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് .
                                     1937 മാര്‍ച്ച് 12ന്  തെക്കന്‍പരവൂര്‍ പള്ളിയും നമ്മുടെ പള്ളിയും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിക്കുകയും  1939നു  പള്ളിയുടെ വടക്കെ അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊണ്ടുള്ള കല്‍പ്പന ലഭിക്കുകയും ചെയ്തു .1949മുതല്‍ 54 വരെ  കുരിശുങ്കല്‍ ബഹു ,ഔസേപ്പച്ചന്‍ വികാരിയായിരുന്ന കാലത്താണ് പള്ളിയുടെ മുഖവാരവും അള്‍താരയും മുഖവാരവും നിര്‍മ്മിച്ചത്‌ 1951 .തുടര്‍ന്ന് വന്ന വികാരി പന്തക്കല്‍ ബഹു ,ജോര്‍ജ്ജ്അച്ചനാണ്പള്ളിമുറി പണിതതു പള്ളിയില്‍ ഇലട്രിക് വയറിംഗ് നടത്തിയതും .പള്ളിക്കു പുതിയ മണി വാര്‍പ്പിച്ചതും കൂടാതെ പള്ളിയുടെ മുന്‍വശത്തെ മതില്‍ പണിയിക്കുകയും ചെയ്തു .1965 ല്‍ ബഹു.കരിയാറ്റില്‍ ജേക്കബ്‌ അച്ചന്‍ വികാരിയായിരിക്കുന്ന സമയത്താണ് പള്ളി സെമിത്തേരി വലുതാക്കാന്‍ അനുവാദം ലഭിച്ചത് .തിരുനാള്‍ ഫണ്ട് ആരംഭിച്ചതും പള്ളിമേടയിലെ രണ്ടാം നിലയില്‍ മച്ചു പണിയാന്‍ സാധിച്ചതും ,മണിമാളിക പണിയിച്ചതും ഇദേഹതിന്റെ കാലത്താണ് . 1968 ജനുവരി 1 തീയതി മുതല്‍ കടമുള്ള ദിവസങ്ങളില്‍ രണ്ട് കുര്‍ബാനക്ക് അനുമതി ലഭിച്ചതും ഈ അച്ചന്റെ കാലത്താണ് കൂടാതെ ഇവിടെ സെന്‍റ് സെബാസ്റ്റ്യന്‍സ് ആര്‍ട്സ്‌ ക്ലബ്‌ സ്ഥാപികുകയും ക്ലബ്ബിന്റെ  സാഹായതോടെ കൊടിമരം സ്ഥാപിക്കുകയും ചെയ്തു 1971 മാര്‍ച്ച്‌26  ന് ഇവിടെ മഠം സ്ഥാപിക്കാന്‍ അനുവാദം ലഭിക്കുകയും ഏപ്രില്‍  നു നസ്രത്ത് വെല്‍ഫെയര്‍ സെന്റര്‍ സ്ഥാപിക്കുകയും ചെയ്തു .
                                       ഉദയംപേരൂര്‍ കൊച്ചുപള്ളിയില്‍ 1973മാര്‍ച്ച്‌ 19നാണ് വി.യൌസപ്പിതവിന്‍റെ മരണത്തിരുനാളിനോട് അനുബന്ധിച്ചുള്ള നേര്‍ച്ച സദ്യ ആരംഭിച്ചത് .1980 വരെ ഈ നേര്‍ച്ച സദ്യ വിന്‍സെന്റ്  ഡി പോള്‍ സൊസൈറ്റിയുടെ നേത്രത്വത്തില്‍ ആണ് നടത്തിയിരുന്നത് .1981 മുതല്‍ ഇതു ഇടവക കൂട്ടായ്മയുടെ നേര്‍ച്ച സദ്യയായി ഇന്നും തുടരുന്നു . 1993നവംബര്‍30 നു കൊല്ലംപറമ്പില്‍ സ്ഥാപിച്ചിരുന്ന കുരിശ് മാറ്റി പടിഞ്ഞാറ് ഭാഗത്ത്‌ കപ്പേള പണിയുവാന്‍ അനുവാദം ലഭിച്ചു .
                                     1994ല്‍ ബഹു.വര്‍ഗീസ് നെറ്റിക്കാടന്‍ അച്ചന്റെ കാലത്താണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് .
                                    ബഹുമാനപെട്ട ജോണ്‍ ചോഴിതറ അച്ചന്റെ കാലത്താണ് ഈ ഇടവകയുടെ പ്രധാനപെട്ട ഒരു സംരഭത്തിനു ആരംഭം കുറിച്ചത് .അങ്ങനെ ഇടവകജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പുതിയ ദേവാലയം സഫലീകരിക്കാന്‍ സാധിച്ചു .അങ്ങനെ 2001ആഗസ്റ്റ്‌15 തീയതി പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു .അതോടൊപ്പം തന്നെ സെന്‍റ് സെബാസ്റ്റ്യന്‍സ് പബ്ലിക് സ്കൂള്‍ പുതിയ കെട്ടിടം ശിലാസ്ഥാപനവും നടത്തി വികാരിയച്ചന്റെ ശക്തമായ പ്രോത്സാഹനവും ഇടവകജനങ്ങളുടെ സഹകരണവും ,മറ്റു അനേകം ആളുകളുടെ  സഹായവും ലഭിച്ചതിന്റെ ഫലമായി  2005ജനുവരി 6 തീയതി പുതിയ ദേവാലയത്തിന്റെ പ്രതിഷ്ടകര്‍മ്മം ഏറണാകുളം -അങ്കമാലി സഹായ മെത്രാന്‍  മാര്‍ തോമസ്‌ ചക്യാത്ത് നിര്‍വഹിച്ചു.അതിനുശേഷം 2005 മെയ്‌22തീയതി പുതിയ ദേവാലയത്തില്‍ സെന്‍റ് സെബസ്റ്റ്യനോസ്‌ിന്ടെ  തിരുശെഷിപ്പ്‌ ഏറണാകുളം -അങ്കമാലി സഹായമെത്രാന്‍ മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സ്ഥാപിക്കുകയും ചെയ്തു .

                              തയ്യാറാക്കിയത്‌ 
                                                       ജോമോന്‍ ജോസഫ്‌ 

No comments: