Share
കണയന്നൂര്‍ താലൂക്കില്‍ മണകുന്നം വില്ലേജില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ കണ്ടനാട്. 1939 ല്‍ കൂടിയ കണ്ടനാട് വി.മര്‍ത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡില്‍ സ്ക്കൂള്‍ തുടങ്ങുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയില്‍ ഇപ്പോള്‍ സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രില്‍ മാസത്തോടെ സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂള്‍ വര്‍ഷാരംഭമായ ജൂണില്‍ preparatory class പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കല്‍ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോന്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപര്‍ക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ സ്ക്കൂള്‍ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊര്‍ജ്ജിതപ്പെടുത്തി.1941 മെയ് മാസത്തില്‍ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂള്‍ വീണ്ടും ആരംഭിച്ചു.1941 ജൂണ്‍ മാസത്തില്‍ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂര്‍ത്തിയാകാത്തതിനാല്‍ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാല്‍ ജൂലായ് മാസത്തില്‍ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തില്‍ സ്ക്കൂള്‍ പറന്വില്‍ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയന്‍ പൗലോസ് മാസ്റ്റര്‍ നിയമിതനായി.സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അര്‍പ്പിതസേവനഫലമായി അടുത്തവര്‍ഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ല്‍ആറാം ക്ലാസും(form2),1943-1945 ല്‍ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂര്‍ണ്ണഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആയി ഉയര്‍ന്നു.അതിനുശേഷം 1966 ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.ആദ്യവര്‍ഷം അയ്യങ്കേരില്‍ ടി കെ വര്‍ഗീസ് അവര്‍കള്‍ മാനേജരും ശ്രീ ഗുരുരാജന്‍പോറ്റി സാര്‍ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടര്‍ന്ന് റവ.ഫാ.ഫിലിപ്പ് അച്ചന്‍ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചന്‍ മെത്രാച്ചനാകാന്‍ പോയപ്പോള്‍ ഫാ.ജോര്‍ജ് സി ചാലപ്പുറം നിയമിതനായി.720 ല്‍ താഴെ കുട്ടികള്‍ അന്ന് ഈ സരസ്വതീനിലയത്തില്‍ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചന്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ. ടി എ ജോര്‍ജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോര്‍ജ് സാര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ.എന്‍.കെ ജോര്‍ജ് സാര്‍(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലില്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.തുടര്‍ന്ന് എല്‍.രാജമ്മടീച്ചര്‍ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി.ഗിരിജ ടീച്ചര്‍(1998-00) പ്രധാനാദ്ധ്യാപികയായി .1998 ആഗസ്റ്റില്‍ മാനേജര്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ഫാ. ജോര്‍ജ് മട്ടമ്മേല്‍(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ശ്രീമതി ലിസിഎബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടര്‍ന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ശ്രീമതി ആനി ടീച്ചര്‍ നിയമിതയായി.ഫാ. ജോര്‍ജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടര്‍ന്ന് 2007 ല്‍ ശ്രീ. വില്‍സണ്‍ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.ശ്രീമതി ആനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീമതി എന്‍ ശ്രീദേവി ടീച്ചര്‍ 2007 ല്‍ നിയമിതയായി.ഇന്ന് 705 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
തയ്യാറാക്കിയത്
സൈന്റ് മേരീസ് എച്ച്.എസ്. കണ്ടനാട്
വിദ്യാലയത്തിന്‍റെ ചരിത്രംകണയന്നൂര് താലൂക്കില്‍ മണകുന്നം വില്ലേജില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ കണ്ടനാട്. 1939 ല്‍ കൂടിയ കണ്ടനാട് വി.മര്‍ത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡില്‍ സ്ക്കൂള്‍ തുടങ്ങുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയില്‍ ഇപ്പോള്‍ സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രില്‍ മാസത്തോടെ സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂള്‍ വര്‍ഷാരംഭമായ ജൂണില്‍ preparatory class പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കല്‍ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോന്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപര്‍ക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ സ്ക്കൂള്‍ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊര്‍ജ്ജിതപ്പെടുത്തി.1941 മെയ് മാസത്തില്‍ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂള്‍ വീണ്ടും ആരംഭിച്ചു.1941 ജൂണ്‍ മാസത്തില്‍ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂര്‍ത്തിയാകാത്തതിനാല്‍ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാല്‍ ജൂലായ് മാസത്തില്‍ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തില്‍ സ്ക്കൂള്‍ പറന്വില്‍ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയന്‍ പൗലോസ് മാസ്റ്റര്‍ നിയമിതനായി.സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അര്‍പ്പിതസേവനഫലമായി അടുത്തവര്‍ഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ല്‍ആറാം ക്ലാസും(form2),1943-1945 ല്‍ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂര്‍ണ്ണഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആയി ഉയര്‍ന്നു.അതിനുശേഷം 1966 ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.ആദ്യവര്‍ഷം അയ്യങ്കേരില്‍ ടി കെ വര്‍ഗീസ് അവര്‍കള്‍ മാനേജരും ശ്രീ ഗുരുരാജന്‍പോറ്റി സാര്‍ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടര്‍ന്ന് റവ.ഫാ.ഫിലിപ്പ് അച്ചന്‍ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചന്‍ മെത്രാച്ചനാകാന്‍ പോയപ്പോള്‍ ഫാ.ജോര്‍ജ് സി ചാലപ്പുറം നിയമിതനായി.720 ല്‍ താഴെ കുട്ടികള്‍ അന്ന് ഈ സരസ്വതീനിലയത്തില്‍ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചന്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ. ടി എ ജോര്‍ജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോര്‍ജ് സാര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ.എന്‍.കെ ജോര്‍ജ് സാര്‍(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലില്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.തുടര്‍ന്ന് എല്‍.രാജമ്മടീച്ചര്‍ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി.ഗിരിജ ടീച്ചര്‍(1998-00) പ്രധാനാദ്ധ്യാപികയായി .1998 ആഗസ്റ്റില്‍ മാനേജര്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ഫാ. ജോര്‍ജ് മട്ടമ്മേല്‍(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ശ്രീമതി ലിസിഎബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടര്‍ന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ശ്രീമതി ആനി ടീച്ചര്‍ നിയമിതയായി.ഫാ. ജോര്‍ജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടര്‍ന്ന് 2007 ല്‍ ശ്രീ. വില്‍സണ്‍ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.ശ്രീമതി ആനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീമതി എന്‍ ശ്രീദേവി ടീച്ചര്‍ 2007 ല്‍ നിയമിതയായി.ഇന്ന് 705 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ജോമോന്‍ ജോസഫ്
2 comments:
good
good....
Post a Comment