Wednesday, April 3, 2013

മാങ്കാവില്‍ ഭഗവതി ക്ഷേത്രം

മാങ്കാവില്‍ ഭഗവതി ക്ഷേത്രം
                                          
മാങ്കാവില്‍ ഭഗവതി ക്ഷേത്രം,വളരെ പഴക്കം ഉള്ളതും എന്നാല്‍ ഏറെപേര്‍ക്കും അധികം അറിയാന്‍ പാടില്ലാത്തതും ആയ ഒരു ക്ഷേത്രം ആണ് മാങ്കാവില്‍ ഭഗവതി ക്ഷേത്രം.ഇതു സ്ഥിതി ചെയ്യുന്നത് ഉദയംപെരൂരില്‍ മാങ്കായി കവലയില്‍നിന്നും പടിഞ്ഞാറോട്ട് പോകുമ്പോള്‍ കടവില്‍ തൃക്കോവില്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ തൊട്ടു പടിഞ്ഞാറു ഭാഗത്തായി ആണ് .ഇതിന്റെ ആവിര്ഭാവതെ പറ്റി ഒരു കഥയുണ്ട് .ഒരിക്കല്‍ ഈ മാങ്കാവ്‌ മനക്കലെ ഒരു നമ്പൂതിരി അതിരാവിലെ തന്റെ പൂജാ കര്‍മ്മങ്ങളും കുളിയും ,തേവാരവും,ജപവും  ആയി കുളത്തില്‍ നില്‍ക്കുമ്പോള്‍ ,കുളം എന്ന് ഉദ്ദേശിക്കുന്നത് ,കടവില്‍ തൃക്കോവില്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ തൊട്ടു പടിഞ്ഞാറുഭാഗത്തുള്ളതാവം എന്നാണ് ഇല്ലത്തെ കാരണവര്‍ പറയുന്നത് .അങ്ങനെ നില്‍ക്കുമ്പോള്‍ വടക്കുനിന്നു ഒരാള്‍ തന്‍റെ ചുമലില്‍ കാവ്‌ എന്നുപറയുന്ന ഒരുസാധനം ആയി വരുന്നത് കണ്ടു .(കാവ്‌ എന്ന് പറയുന്നത് പണ്ട് കാലത്ത് ചരക്കുകള്‍ തോളില്‍ കൊണ്ടുപോകുന്നിതിനുള്ള ഒരു മുള കൊണ്ടുള്ള വസ്തു ആയിരുന്നു .അതിന്റെ ആകൃതി എന്ന് പറയുന്നത് ഒരുമുള അതിന്റെ ഇരു വശവും ഒരുപോലെ ഇരിക്കും എന്നിട്ട് നമുക്ക്‌ കൊണ്ടുപോകണ്ട വസ്തു അരി മുതലായവ ആ മുളയുടെ ഇരുവശത്തും ഒരുപോലെ തൂക്കി ഇടും എന്നിട്ട് തോളില്‍ കൃത്യം മധ്യഭാഗത്തായി ബാലന്‍സ് ചെയ്തു കൊണ്ട് പോകും ഇതാണ് കാവ്‌ ).അങ്ങനെ ഇയാള്‍ വടക്കുഭാഗതുനിന്നു വരുന്നത് ഈ വഴി ആയിരുന്നു അപ്പോള്‍ ഈ കാവ്‌ എന്ന മുളയില്‍ ചരക്ക്‌ ഒന്നും ഉണ്ടായിരുന്നില്ല .അയാള്‍ ഈ വഴി വരുമ്പോള്‍ നമ്പൂതിരി തേവാരവും മറ്റും കഴിഞ്ഞ്‌ നില്‍ക്കുകയായിരുന്നു .ഇവിടെ എത്തിയപ്പോള്‍ കാവുമായി വന്നയാള്‍ക്കു മൂത്രശങ്കയുണ്ടായി  അയാള്‍ ഈ കാവ്‌ അവിടെയുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ വച്ചശേഷം മൂത്രംഒഴിക്കാനായി പോയി .ഇതെല്ലാം ഈ നമ്പൂതിരി കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു .അങ്ങനെ തന്‍റെ മൂത്രശങ്ക നിര്‍വഹിച്ചശേഷം ഇയാള്‍ തന്‍റെ കാവ്‌ എടുക്കാനായി വന്നപ്പോള്‍ അത് എടുക്കാന്‍ സാധിക്കാതെ വന്നു .ഒന്നുംകൂടി കൂട്ടിപിടിച്ചു വലിച്ചു നോക്കി പക്ഷെ അതു പോന്നില്ല ഇതെല്ലാം കണ്ടുകൊണ്ടു നിന്ന നമ്പൂതിരി വന്നു അയാളോട് പറഞ്ഞു  
"മാം കാവ്‌ " താന്‍ പൊയ്ക്കൊള്ളുക ഇതെന്റെതാണ്  "മാം എന്നാല്‍ സംസ്ക്ര്യത ത്തില്‍ എന്റെ എന്നാണു അര്‍ഥം .അങ്ങനെയാണ് മാംകാവ് എന്ന പേര് വന്നത് .ഇതെല്ലാം കഴിഞ്ഞ ശേഷം ഈ നമ്പൂതിരി ജോത്യസനെ വിളിച്ചു നോക്കി അങ്ങനെ നോക്കിയപ്പോള്‍ അവിടെ ഭദ്രകാളിയുടെ ചൈതന്യം ആ പ്ലാവില്‍  ഉണ്ടെന്നു കണ്ടെത്തി ,അതാണ്‌ അവിടെ വച്ചിരുന്ന കാവ്‌ ആ പ്ലാവിനോട് ചേര്‍ന്നത് .പിന്നീട് ആ പ്ലാവ്‌ മുറിച്ച് അതുകൊണ്ടുതന്നെ ആണ് ഇപ്പൊ ഇവിടെ പ്രതിഷ്ടിച്ച്രിരിക്കുന്ന വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ് മാങ്കാവില്‍ ഭഗവതി ക്ഷേത്രം എന്ന പേര് വന്നത് .
  
                          തയ്യാറാക്കിയത് .
                                                                   ജോമോന്‍ ജോസഫ്‌

No comments: